പ്രതിഷേധ പ്രകടനം

Wednesday 29 April 2026 12:12 AM IST

കോന്നി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിന് പിന്തുണയുമായി സിദ്ധനർ സർവ്വീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ഡയറക്ടർ ബോർഡ് അംഗം സി വി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ.പുഷ്പാംഗദൻ, സി കെ ലാലു, കോന്നിയൂർ ആനന്ദൻ, ഏ ആർ രാഘവൻ, സി ആർ ജയൻ, വി പി സുനു, രഞ്ചിനി ശ്രീകുമാർ, ആർ.രമേശൻ, സതീശൻ.പി.പി, അഭിലാഷ് തട്ടാക്കുടി, ആർ.വിജയൻ എന്നിവർ സംസാരിച്ചു.