25 പേർക്ക് കൂടി പാമ്പുകടിയേറ്റു
Wednesday 29 April 2026 12:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയുടെ ആശങ്ക തുടരുന്നു. ഇന്നലെ 25 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 9പേർക്ക് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചു. 16പേർ നിരീക്ഷണത്തിലാണ്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ, 3പേർക്ക് സ്ഥിരീകരിച്ചു മൂന്നുപേർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തും കണ്ണൂരിലും നാലുപേർ വീതം നിരീക്ഷണത്തിലും ഓരോരുത്തർ ചികിത്സയിലുമാണ്.
കോട്ടയം,മലപ്പുറം,പത്തനംത്തിട്ട,തൃശൂർ ജില്ലകളിൽ ഓരോരുത്തരാണ് കടിയേറ്റ് ചികിത്സയിലുള്ളത്. എറണാകുളം,മലപ്പുറം,പാലക്കാട് ജില്ലകളിൽ ഓരോരുത്തരും കൊല്ലത്ത് രണ്ട് പേരും നിരീക്ഷണത്തിലാണ്.
108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചവരുടെ കണക്കാണിത്.