ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Wednesday 29 April 2026 12:35 AM IST
ബോധവത്കരണ ക്ലാസ് നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്യുന്നു 2 ക്ലാസിൽ പങ്കാളികളായവർ

മുക്കം:പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുക്കം നഗരസഭ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർടുമെന്റുമായി സഹകരിച്ച് പാമ്പുകടി പ്രതിരോധവും പ്രാഥമിക ചികിത്സയും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. സി.എ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ കേശവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിജീഷ്. എൻ തുടങ്ങിയവർ പ്രസംഗിച്ചു. സർപ്പ ലൈസൻസ്ഡ് റെസ്‌ക്യുവർ അരുൺ പ്രകാശ് ലാൽ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു. കെ.പി നന്ദിയും പറഞ്ഞു.