ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ്

Wednesday 29 April 2026 12:43 AM IST
ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ്

കൊടുവള്ളി : സമസ്തയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി 'വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം' എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് 54ാം സ്ഥാപക ദിനമായ ഇന്ന് കൊടുവള്ളി ഡിവിഷൻ 'ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ്' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് സമസ്ത ജില്ലാ മുശാവറ അംഗം എ.പി അൻവർ സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്യും. ഡിവിഷൻ പ്രസിഡന്റ് മുബഷിർ നൂറാനി അദ്ധ്യക്ഷനാകും. പരി പാടിയോടനുബന്ധിച്ചുള്ള വിദ്യാർത്ഥി റാലി കേരള മുസ്‌ലിം ജമാഅത്ത് ജില്ല സെക്രട്ടറി സലിം അണ്ടോണ ഫ്ലാഗ് ഓഫ്ചെയ്യും. വാർത്താസമ്മേളനത്തിൽ മുബഷിർ നൂറാനി, മുഹമ്മദ്‌ അജ്മൽ സുറൈജി,അലി ലത്തീഫി, മുഹമ്മദ്‌ ഫാദി,ശിഹാദ് പാലക്കുറ്റി പങ്കെടുത്തു