'ഉയരെ' പദ്ധതിക്ക് തുടക്കമായി
Wednesday 29 April 2026 12:46 AM IST
കുന്ദമംഗലം:വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി ഐ.ഐ.എം കോഴിക്കോട് 'ഉയരെ' പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാകളക്ടർ സ്നേഹിൽകുമാർസിംഗ് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഗവേഷണ സംഘം, കുടുംബശ്രീ ജില്ലാ മിഷനിലെ ഉദ്യോഗസ്ഥർ, സംരംഭകത്വ വികസനസൊസൈറ്റിയിലെ പരിശീലകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ വനിതാസംരംഭകരിൽ അടിസ്ഥാനസംരംഭകത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കോഴിക്കോട് നടത്തുന്ന ഗവേഷണാധിഷ്ഠിത സംരംഭമാണ് ഉയരെ പദ്ധതി. ജില്ലാ കളക്ടറുടെ ഓഫീസിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും പിന്തുണയോടെ മണപ്പുറം ഫൗണ്ടേഷനാണ് ഈ സംരംഭം സ്പോൺസർ ചെയ്യുന്നത്. പ്രൊഫ. അശോക് തോമസ്, പ്രൊഫ. ചിത്വാൻ ലാൽജി എന്നിവർ പ്രസംഗിച്ചു.