വിനേഷിന്റെ പരാതി തള്ളി ഗുസ്തി ഫെഡറേഷൻ

Wednesday 29 April 2026 12:41 AM IST

ന്യൂഡൽഹി : അടുത്തമാസം 10ന് ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ ഓപ്പൺ ഗുസ്തി ടൂർണമെന്റിന് രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നില്ലെന്ന ഒളിമ്പ്യൻ വിനേഷ് ഫോഗാട്ടിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യ. വിനേഷ് രജിസ്റ്റർ ചെയ്ത വെബ്സൈറ്റിലെ സ്ക്രീൻഷോട്ട് സഹിതമാണ് ഗുസ്തി ഫെഡറേഷന്റെ മറുപടി. മുൻ പ്രസിഡന്റ് ബ്രിഷ്ഭൂഷൺ ചരൺ സിംഗിനെതിരെ സമരത്തിന് നേതൃത്വം നൽകിയതിലൂടെ ഫെഡറേഷന്റെ കണ്ണിലെ കരടാണ് വിനേഷ്. 2024 പാരീസ് ഒളിമ്പിക്സിൽ ശരീരഭാരം കൂടിയതിന്റെ പേരിൽ ഫൈനലിൽ മത്സരിക്കാനുള്ള വിനേഷിന്റെ അവസരം നഷ്ടമായിരുന്നു. അതിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച് മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്ന വിനേഷ് 20 മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മത്സരിക്കാനിറങ്ങുകയാണ് .