കൊല്ലം മെട്രോ റെയിൽ വേണം
Wednesday 29 April 2026 12:51 AM IST
തൊടിയൂർ: കായംകുളം- കൊല്ലം നഗരങ്ങളെ ബന്ധിപ്പിച്ച് മെട്രോ റെയിൽ സർവീസ് ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി റെയിൽവെ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.കെ. രവി റെയിൽവെ മന്ത്രിക്ക് കത്തയച്ചു. ദ്രുതഗതിയിൽ നഗരവത്കരണം നടക്കുന്ന ഈ പ്രദേശത്ത് നിലവിലുള്ള റെയിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്നും രണ്ടു നഗരങ്ങൾക്കും വേണ്ടി ഒരു പ്രത്യേക മെട്രോ ഇടനാഴി അനിവാര്യമാണെന്നും കാത്തിൽ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ ചേർന്ന റെയിൽവെ ആക്ഷൻ കൗൺസിൽ ജനറൽ ബോഡിയിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് റെയിൽവെ മന്ത്രിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നതായും ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.കെ. രവി അറിയിച്ചു.