പോരുവഴിയിൽ പത്ത് വയസുകാരന് സൂര്യാതപം

Wednesday 29 April 2026 12:52 AM IST

കൊല്ലം: കൊല്ലം പോരുവഴി നടുവിലേമുറി തുണ്ടുമേലതിൽ വീട്ടിൽ ജിബി- കവിത ദമ്പതികളുടെ മകൻ ദേവനന്ദിന് (10) സൂര്യാതപമേറ്റു.

തിങ്കളാഴ്ച പകൽ സമയം ദേവനന്ദ് വീടിന് പുറത്ത് കളിച്ചിരുന്നു. വൈകിട്ട് നാലോടെ കഴുത്ത് തിരിക്കുമ്പോൾ വേദനയുള്ളതായി പറഞ്ഞു. പിന്നീട് നീറ്റലും ഉണ്ടായി. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൈ, തോൾ, താടി എന്നിവിടങ്ങളിൽ പൊള്ളൽ കണ്ടത്. തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവനന്ദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.