റോഡ് ഉദ്ഘാടനം ചെയ്തു

Thursday 30 April 2026 12:03 AM IST
മുക്കം നഗരസഭയിലെ കുറ്റിപ്പാലയിൽ നിന്ന് മുക്കം ഹയർ സെക്കണ്ടറി സ്കൂളിലേക്ക് നിർമിച്ച റോഡ് മുൻ പ്രധാനാധ്യാപകൻ എം.അപ്പുക്കുട്ടി നായർ ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: മുക്കം നഗരസഭയിലെ കുറ്റിപ്പാലയിൽ നിന്ന് മുക്കം ഹയർ സെക്കൻഡറി സ്കൂളിലേക്ക് നിർമിച്ച റോഡ് തുറന്നു.

മുക്കം ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ എം.അപ്പുക്കുട്ടി നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുക്ക നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, നഗരസഭാ കൗൺസിലർ സുഹറ വഹാബ്, സ്കൂൾ പ്രിൻസിപ്പൽ സി.പി.ജംഷിന, പ്രധാനാധ്യാപകൻ സി.എം.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.വി.വിജയൻ, കെ.ടി.നളേശൻ, പൂർവ വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ പി.പി.സതീഷ് കുമാർ, മുൻ പ്രധാനാദ്ധ്യാപകൻ എം.ഉണ്ണിക്കുറുപ്പ്, ആദർശ് മഠത്തിൽ, കാർത്തിക്, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.