എസ്.എസ്.എഫ് സ്ഥാപകദിനാചരണം

Thursday 30 April 2026 12:05 AM IST
എസ്.എസ്.എഫ് 54-ാം സ്ഥാപകദിനം കാരന്തൂർ മർകസിൽ എസ്എസ്എഫ് ഇന്ത്യ ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സിപി ഉബൈദുല്ല സഖാഫി പതാക ഉയർത്തുന്നു

കുന്ദമംഗലം: സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ 54-ാം സ്ഥാപകദിനം കാരന്തൂർ മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. എസ്.എസ്.എഫ് ഇന്ത്യ ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സി.പി ഉബൈദുല്ല സഖാഫി പതാക ഉയർത്തലിന് നേതൃത്വം നൽകി. പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കുചേർന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ ഹാജി, എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബഷീർ സഖാഫി കൈപ്പുറം, അക്ബർ ബാദുഷ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ എന്നിവർ സംബന്ധിച്ചു.