പെരുന്നാൾ
Thursday 30 April 2026 12:27 AM IST
പത്തനംതിട്ട : മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ മേയ് ആറിനും ഏഴിനുമായി നടക്കും. 26നാണ് പെരുനാൾ കൊടിയേറിയത്. മേയ് മൂന്നിന് രാവിലെ പത്തിന് തീർത്ഥാടക വാരാഘോഷം എബ്രഹാം മാർ സെറാഫിം മെത്രാപൊലീത്ത ഉദ്‌ഘാടനം ചെയ്യും. ജോർജിയൻ അവാർഡ് ഫോർ എക്സലൻസ് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റിന് സമ്മാനിക്കും. ഏഴിന് രാവിലെ 7.30ന് പ്രഭാത നമസ്‌കാരത്തിനും മൂന്നിൻമേൽ കുർബാനയ്ക്കും ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. 1.30ന് ചെമ്പടുപ്പും തുടർന്ന് കൊടിയിറക്കും നടക്കും.