10 വയസ്സുകാരിയെ ഫിനോയിൽ കുടിപ്പിച്ച ശേഷംആത്മഹത്യാശ്രമം യുവാവിനെതിരെ പോക്സോ കേസ്
Wednesday 29 April 2026 11:52 PM IST
കാസർകോട്: പത്തുവയസ്സുകാരിയെ ഫിനോയിൽ കുടിപ്പിച്ച ശേഷം ആത്മഹത്യക്കു ശ്രമിച്ച യുവാവിനെതിരെ പൊലീസ് പോക്സോ പ്രകാരവും വധശ്രമത്തിനും കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ 28 കാരനെതിരെയാണ് കേസ്. ഫിനോയിൽ അകത്തു ചെന്ന നിലയിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് പ്രതി. പിതാവിനൊപ്പം മിക്ക ദിവസങ്ങളിലും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്ന യുവാവിന്റെ ചില നടപടികളെ പിതാവ് ശകാരിച്ചിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ ഫിനോയിൽ കുടിപ്പിച്ച ശേഷം യുവാവും ഫിനോയിൽ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ പെൺകുട്ടിയുടെ അകത്തേക്ക് നേരിയ അളവിലെ ഫിനോയിൽ കടന്നുള്ളൂ.