ഡോ.ഡി.ഷൈൻകുമാർ ഇന്ന് വിരമിക്കും
കൊല്ലം: മൃഗസംരക്ഷണവകുപ്പ് കൊല്ലം ജില്ലാ ഓഫീസറും തിരുവനന്തപുരം മൃഗസംരക്ഷണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസറുമായ ഡോ.ഡി.ഷൈൻ കുമാർ ഇന്ന് വിരമിക്കും. കൊല്ലം മങ്ങാട് സ്വദേശിയായ ഡോ.ഷൈൻ 1992ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് മൃഗസംരക്ഷണ വെറ്ററിനറി സയൻസിൽ ബിരുദവും ഹൈദരാബാദ് എക്സ്റ്റൻഷൻ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ കൃഷി ദീപം,കൗമുദി ടി.വിയിൽ ഹരിതം സുന്ദരം എന്നീ കാർഷിക പരിപാടികളുടെ അവതാരകനും സംവിധായകനുമാണ്. മലയാള മനോരമ പ്രസിദ്ധീകരിച്ച ഒൻപതോളം കാർഷിക പുസ്തകങ്ങളുടെ രചയിതാവാണ്. മികച്ച കാർഷിക പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി പുരസ്കാരം നേടി. മികച്ച അവതാരകനുള്ള രാജീവ് ഗാന്ധി സ്റ്റഡിസെന്റർ അവാർഡ്,ജെ.അലക്സാണ്ടർ അവാർഡ്,മങ്ങാട് പുരസ്കാരം,മികച്ച കാർഷിക ഡോക്യുമെന്ററി സംവിധായകനുള്ള കൃഷിവകുപ്പിന്റെ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന മലയാള സിനിമയിലും അഭിനയിച്ചു. ഭാര്യ: രേഖ. മക്കൾ: അനന്ത പദ്മനാഭൻ, അനന്തകൃഷ്ണൻ.