ആരോഗ്യ സർവകലാശാല

Thursday 30 April 2026 1:56 AM IST

 എം.എസ്‌സി മെഡിക്കൽ ബയോ ഇൻഫോർമാറ്റിക്‌സ് (ഫുൾടൈം) പ്രോഗ്രാമിലേക്കുള്ള അപേക്ഷകർക്കായുള്ള പ്രവേശന പരീക്ഷ മേയ് 12ന് രാവിലെ 11മുതൽ ഉച്ചയ്ക്ക് 12വരെ തൃശൂരിലെ കെ.യു.എച്ച്.എസ് ആസ്ഥാനത്ത് നടക്കും.

 വിവിധ കോളേജുകളിലെ ഫസ്റ്റ് പ്രൊഫഷണൽ ബി.എച്ച്.എം.എസ് ഡിഗ്രി (2015 ആൻഡ് 2022 സ്‌കീം) റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. വിശദാംശങ്ങൾക്ക് www.kuhs.ac.in.

 അവസാന വർഷ ബി.ഫാം ഡിഗ്രി (2010 ആൻഡ് 2012 സ്‌കീം) സപ്ലിമെന്ററിയുടെ (ഏപ്രിൽ 2026) ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷാതീയതി പ്രഖ്യാപിച്ചു. വിശദാംശങ്ങൾക്ക് www.kuhs.ac.in.

 മേയ് 2026ലെ നാലാം വർഷ ബി.എസ്‌.സി എം.ആർ.ടി ഡിഗ്രി (ആർ/എസ്) പ്രാക്ടിക്കൽ പരീക്ഷകൾ മേയ് അഞ്ചിന് നടക്കും.

 മൂന്നാം സെമസ്റ്റർ ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ വിവിധ അഫിലിയേറ്റഡ് കോളേജുകളിൽ മേയ് 4 മുതൽ 23 വരെ.

 മൂന്നാം വർഷ എം.എസ്‌സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ പരീക്ഷ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

 മൂന്നാം വർഷ ബി.എസ്‌.സി ഡയാലിസിസ് ടെക്‌നോളജി റെഗുലർ പരീക്ഷാ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

 ഫൈനൽ ഇയർ പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി (2020 പ്രവേശനം) റെഗുലർ പരീക്ഷാ (മാർച്ച് 2026) റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്റ്റർ ബി.എസ്‌.സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷകളുടെ (2026 മാർച്ച്) ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് മേയ് 7വൈകിട്ട് 5വരെ അതത് കോളേജിലെ പ്രിൻസിപ്പൽ വഴി ഓൺലൈനായി www.kuhs.ac.in അപേക്ഷ സമർപ്പിക്കാം.