കേരള സർവകലാശാല
ജൂൺ 9ന് ആരംഭിക്കുന്ന 5ാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി പരീക്ഷ മേയ് 5, 6,7,8,11,12,13 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാ പ്രോജക്ട്/വൈവവോസി 6, 7 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പ്രോജക്ട് ആൻഡ് വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മേയ് 7 മുതൽ നടത്തുന്ന ബി.എ/ബി.കോം/ബി.എസ്‌സി മാത്തമാറ്റിക്സ്/ബി.ബി.എ (വിദൂര വിദ്യാഭ്യാസം)കോഴ്സുകളുടെ അഞ്ച്,ആറ് സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
8 മുതൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എ/ബി.എ അഫ്സൽ ഉൽ ഉലാമ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി മേയ് 2 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.