കെട്ടിടനികുതി ഇളവ് ഇന്ന് കൂടി
Thursday 30 April 2026 1:02 AM IST
തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷത്തിലെ (2026-27) കെട്ടിട നികുതി ഇന്ന് കൂടി. കെട്ടിട നികുതി ഒറ്റതവണയായി അടച്ചാൽ 5ശതമാനം ഇളവ് ലഭിക്കും. ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഇത് ബാധകമാണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം നികുതി വരുമാനം സമാഹരിക്കുന്നതിനാണ് സർക്കാർ നേരത്തെ ഇളവ് ഏർപ്പെടുത്തിയത്. കെ-സ്മാർട്ടിൽ ഓൺലൈനായും നികുതി അടയ്ക്കാം.