ഐ.സി.എസ്.ഇ 10, ഐ.എസ്.സി 12 ക്ലാസ് പരീക്ഷാഫലം ഇന്ന്

Thursday 30 April 2026 1:06 AM IST

ന്യൂഡൽഹി: ഐ.സി.എസ്.ഇ 10, ഐ.എസ്.സി 12 ക്ലാസ് മെയിൻ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് cisce.org, results.cisce.org വെബ്സൈറ്റുകളിൽ ലഭ്യമാകും. പരീക്ഷാനടത്തിപ്പുക്കാരായ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഴ്സാണ് (സി.ഐ.എസ്.സി.ഇ) ഇക്കാര്യമറിയിച്ചത്.