മാമ്പഴക്കാലം അവധിക്കാല ക്യാമ്പ്

Thursday 30 April 2026 12:16 AM IST

കരുനാഗപ്പള്ളി​: കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാലയുമായി സഹകരിച്ച് കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ നടത്തുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് ഇന്ന് രാവിലെ 9 ന് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ പി. സോമരാജൻ മുഖ്യാതിഥിയാകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ക്യാമ്പ് ഡയറക്ടർ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിക്കും. മേയ്‌ 1 ന് ലഹരിവിരുദ്ധ നാട്ടുകൂട്ടവും ചരിത്ര പഠന യാത്രയും സംഘടിപ്പിക്കും. 2ന് സമാപി​ക്കും.ബ്രഹ്മനായകം മഹാദേവൻ, അരുൺ ഭാരതീയൻ, ജനാർദ്ദനൻ പുതുശ്ശേരി, അക്ഷയ് ഓവൻസ്, ദിവ്യാദേവകി, മുർഷിദ് ചിങ്ങോലി, ബിജു തുറയിൽക്കുന്ന്, സ്മിജിൻ ദത്ത്, എ. സാദിഖ് എന്നിവർ ക്ലാസെടുക്കും. ചലച്ചിത്ര താരങ്ങളായ വിനുമോഹൻ, അബിൻ ബിനോ എന്നിവർ അതിഥികളായെത്തും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ, ജൂവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ മീന കുമാരി എന്നിവർ പങ്കെടുക്കും.