പൊളിച്ചുമാറ്റുന്നതിനിടെ പാലം തകർന്നുവീണു

Thursday 30 April 2026 1:05 AM IST

വടക്കാഞ്ചേരി:വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കൊച്ചി രാജാവ് നിർമ്മിച്ച പഴയ ഇരുമ്പുപാലം (പുതുപാലം) പൊളിച്ച് മാറ്റുന്നതിനിടെ തകർന്ന് വീണ് തൊഴിലാളിക്ക് പരിക്ക്.ഉത്തർപ്രദേശ് സ്വദേശി ഷാനാണ് (25) കാലിന് ഗുരുതരമായി പരിക്കേറ്റത്.ഇയായെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1970കളിൽ നിർമ്മിച്ച പാലമാണ് ബലക്ഷയത്തെ തുടർന്ന് പൊളിച്ചുമാറ്റാൻ തുടങ്ങിയത്. ഈ ഭാഗത്ത് പുതിയപാലം നിർമ്മിച്ചിരുന്നു.