റേഷൻ വിതരണം തീയതി നീട്ടും
Thursday 30 April 2026 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടിയേക്കും. രണ്ട് മാസത്തെ റേഷൻ ഒരുമിച്ചാണ് ഏപ്രിലിൽ നൽകി വരുന്നത്. എന്നാൽ ചില ഗുണഭോക്താക്കൾ ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിനു പകരം മേയിലെ വിഹിതമാണ് കൈപ്പറ്റിയത് എന്ന് കണ്ടെത്തിയിരുന്നു. മേയിലെ വിഹിതം മേയ് 30 വരെ വാങ്ങാൻ സാവകാശമുണ്ട്. ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് അവസാനിപ്പിക്കേണ്ടതുമാണ്. വിഹിതം തെറ്റിച്ചു വാങ്ങിച്ചവരെ കണ്ടെത്തി റേഷൻ നൽകാനാണ് മേയ് 5 വരെ തീയതി നീട്ടുന്നത്.