പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് തിരിച്ചടി; പുറത്തിറങ്ങിയാൽ ഇനി ചെലവ് കൂടും, പ്രഖ്യാപനവുമായി യുഎഇ

Thursday 30 April 2026 2:29 PM IST

ദുബായ്: യുഎഇയിൽ പെട്രോൾ വില വർദ്ധിപ്പിച്ചു. ഇന്ന് യുഎഇ ഇന്ധനവില നിർണയ കമ്മിറ്റിയാണ് മേയ് മാസത്തിലെ വില പ്രഖ്യാപിച്ചത്. എല്ലാ തരം പെട്രോളിനും വില വർദ്ധിപ്പിച്ചുട്ടുണ്ട്. എന്നാൽ, ഡീസൽ വിലയിൽ മാറ്റിമില്ല. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ തുടങ്ങിയ സുപ്രധാന മേഖലകളുടെ സുഗമമായ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനാണ് ഡീസൽ വില മാറ്റമില്ലാതെ നിലനിർത്തുന്നതെന്നാണ് ഇന്ധനവില നിർണയ കമ്മിറ്റി അറിയിച്ചത്.

സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.66 ദിർഹമായി ഉയർത്തി. കഴിഞ്ഞ മാസം 3.39 ദിർഹം ആയിരുന്നു. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.55 ദിർഹം ആണ് വില. കഴിഞ്ഞ മാസം 3.28 ദിർഹം ആയിരുന്നു. ഇ - പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.48 ഹിർഹം ആണ് വില. കഴിഞ്ഞ മാസം ഇത് 3.20 ദിർഹം ആയിരുന്നു. കഴിഞ്ഞ മാസവും ഈ മാസവും ഡീസൽ വില ലിറ്ററിന് 4.69 ദിർഹമാണ്. യുഎഇയിൽ എല്ലാ മാസവും പെട്രോൾ, ഡീസൽ നിരക്കുകൾ ഇന്ധനവില നിര്‍ണയ കമ്മിറ്റി അവലോകനം ചെയ്യാറുണ്ട്.