അണിയിൽ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം
Thursday 30 April 2026 5:39 PM IST
വൈപ്പിൻ: എടവനക്കാട് അണിയിൽ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം വ്യാപാര ഭവൻ സിൽവർ ജൂബിലി ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എ മാത്തൻ അദ്ധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി പി.കെ ജയപ്രസാദ്, ട്രഷറർ പി.എം രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഡിലൈറ്റ് പോൾ, യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.എ അബ്ദുൽ വാഹിദ്, സുനിത സോമസുന്ദരൻ, വി.ഐ അബ്ദുൽ ജബ്ബാർ, രാജു അഗസ്റ്റിൻ, എ.കെ പ്രദീപ്, എം.ജി ജയശീലൻ, അമ്പിളി റെന്നി, ബീന ബെർണാഡ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എ മാത്തൻ (പ്രസിഡന്റ്), പി.കെ ജയപ്രസാദ് (ജന.സെക്രട്ടറി), പി.എം രാജേഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.