സ്ത്രീത്വത്തെ അപമാനിച്ച കേസിൽ തടവും പിഴയും

Friday 01 May 2026 12:03 AM IST

കൊച്ചി: ബസ് യാത്രക്കാരിയുടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ലോറി ഡ്രൈവറെ രണ്ടു വർഷം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. കന്യാകുമാരി വിളയംകോട് വാരിയംവിള വീട്ടിൽ ജി. പ്രിൻസിനെയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അലൻ ഇ. ബൈജു ശിക്ഷിച്ചത്. 2020 സെപ്തംബർ 17 ന് രാവിലെ പൈപ്പ്‌ലൈൻ സിഗ്നലിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ബസിന്റെ വലതുവശത്തു നിറുത്തിയ ലോറിയുടെ ഡ്രൈവർ അശ്ലീല ചേഷ്‌ടകൾ കാട്ടിയെന്നും ബസിൽ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുകയായിരുന്ന പരാതിക്കാരിയെ ലോറിയിൽ പിൻതുടർന്നു ശല്യം ചെയ്തെന്നുമായിരുന്നു പരാതി. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈജു സൈനുൽ ഹാജരായി.