കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ
തൊടുപുഴ: കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ (കെ.ടി.പി.എ) സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ തൊടുപുഴ ഉത്രം റസിഡൻസി ഹാളിൽ നടക്കും. രാവിലെ 9.45 ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. അഞ്ച് പതിറ്റാണ്ടിലേറെ നിയമസഭാ സമാജികനായ പി.ജെ. ജോസഫ് എം.എൽ.എയെ ചടങ്ങിൽ ആദരിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, എസ്.ജി.എസ്.ടി ജോയിന്റ് കമ്മിഷണർ കെ. ശ്രീബിന്ദു, സി.ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ ജോയി ജോസഫ്, സ്റ്റേറ്റ് ടാക്സ് ഓഫീസർ ബിജു സെബാസ്റ്റ്യൻ, വ്യാപാരി വ്യവസായി ഏകോപനസമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ, മുനിസിപ്പൽ കൗൺസിലർ സഫിയ ജബ്ബാർ എന്നിവർ സംസാരിക്കും. സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതോ ടൊപ്പം ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചയും സമ്മേളനത്തിൽ നടക്കും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടി, ജനറൽ സെക്രട്ടറി കെ.പി. ഹരീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ പോറ്റി, സംഘാടക സമിതി ഭാരവാഹികളായ പി.എസ്. മുരളീധരൻപിള്ള, മുഹമ്മദ് റാഫി, ജോളി ജോൺ, സുനീർ ഇബ്രാഹിം, ജയകൃഷ്ണൻ സി.ബി, ജെയ്സൺ ജോയി, റിയാദ് അസീസ് എന്നിവർ പങ്കെടുത്തു.