പ്രതിദിനം 40ല്‍ അധികം സര്‍വീസുകള്‍; പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിമാനക്കമ്പനി

Thursday 30 April 2026 6:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ വിമാനക്കമ്പനി. ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ പ്രതിദിനം 40ല്‍ അധികം സര്‍വീസുകളായിരിക്കും ഓപ്പറേറ്റ് ചെയ്യുക.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ അമൃത്സര്‍, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നൗ, മംഗളൂരു, മുംബയ്, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍നിന്നും ഗള്‍ഫ് മേഖലകളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 30-മുതലാണ് സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടുള്ളത്.

ദുബായ്, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്‌റൈന്‍, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് പുതിയ ഷെഡ്യൂളുകള്‍ ഗുണകരമാകും.