വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

Friday 01 May 2026 1:49 AM IST
ജിഷ്ണുദേവ്

വൈപ്പിൻ: കസാക്കിസ്ഥാനിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴോളം പേരിൽ നിന്ന് 21 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവാവിനെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. കരുമാലൂർ തട്ടാംപടി ചമ്പനി പറമ്പിൽ രവിയുടെ മകൻ ജിഷ്ണു ദേവാണ്( 30 ) അറസ്റ്റിലായത്. പലരുടെയും കൈയിൽ നിന്നും ബാങ്ക് ട്രാൻസ്ഫർ മുഖേന പലപ്പോഴായാണ് ഇയാൾ പണം വാങ്ങിയത്. ജോലിയും തിരികെ പണവും ലഭിക്കാതെ വന്നപ്പോൾ വഞ്ചിക്കപ്പെട്ടവരിൽ ചിലർ കഴിഞ്ഞവർഷം ഏപ്രിലിൽ ഇയാൾക്കെതിരെ മുനമ്പം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.