നെൽ കർഷക സംഗമം

Friday 01 May 2026 1:01 AM IST

കോടിക്കുളം: പാടശേഖര സമിതിയുടെ വാർഷിക പൊതുയോഗവും നെൽ കർഷക സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു ജിജോ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പാടശേഖര സമിതി പ്രസിഡന്റ് കെ.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. കർഷക സംഗമത്തിൽ 'മികച്ച വിളവിന് ശാസ്ത്രീയ നെൽകൃഷി" എന്ന വിഷയത്തിൽ വിരമിച്ച കൃഷി ഓഫീസർ അജിമോൻ കെ. കുന്നുംപുറത്ത് പ്രഭാഷണം നടത്തി. പാടശേഖര സമിതി സെക്രട്ടറി ടോമി ജേക്കബ് റിപ്പോർട്ട് വായിച്ചു. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിച്ച കർഷക തങ്കമ്മ കുഞ്ഞിനെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ടില്ലറിന്റെ ഉഴവ് ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജർലി റോബി, മെമ്പർമാരായ ജോസ് തോമസ്, വി.എ. ഹബീബ് എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് വി.സി. ഗീതാമണി നന്ദിയും പറഞ്ഞു.