ഗതാഗത നിയന്ത്രണം

Friday 01 May 2026 1:16 AM IST
road

പാലക്കാട്: ചിറ്റൂർ ജംഗ്ഷനിൽ കച്ചേരിമേട് മുതൽ വിളയോടി വഴി വണ്ടിത്താവളം എത്തുന്ന റോഡിൽ മേയ് നാല് മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചിറ്റൂർ ജംഗ്ഷൻ മുതൽ വണ്ടിത്താവളം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം. അതിനാൽ ഇതുവഴിയുള്ള ബസുകൾ, ഭാരവാഹനങ്ങൾ എന്നിവ റോഡ് പണി പൂർത്തിയാകുന്നതു വരെ വിളയോടി, വേമ്പ്ര, പാട്ടിക്കുളം വഴി വണ്ടിത്താവളത്തേക്ക് പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.