ഉപഭോക്തൃസേവനത്തിന് മുൻഗണനയെന്ന്  സിറ്റി യൂണിയൻ ബാങ്ക് എം.ഡി  വിജയ് ആനന്ദ്

Friday 01 May 2026 12:29 AM IST

ചെന്നൈ: ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചും വിശ്വാസ്യത നിലനിർത്തിയും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യമെന്ന് സിറ്റി യൂണിയൻ ബാങ്കിന്റെ പുതിയ എം.ഡിയും സി.ഇ.ഒയുമായ ആർ. വിജയ് ആനന്ദ് വ്യക്തമാക്കി. ബുധനാഴ്ച ബാങ്കിന്റെ മുൻ എം.ഡി. കാമകോടിക്കൊപ്പം ചെന്നൈയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമകോടിയുടെ കഴിഞ്ഞ 15 വർഷത്തെ നേതൃത്വത്തിൽ ബാങ്ക് മികച്ച വളർച്ച കൈവരിച്ചു. എം.എസ്.എം.ഇ, സ്വർണ വായ്പ എന്നിവയിൽ ബാങ്കിന്റെ സാന്നിദ്ധ്യം ഉയർത്താനും സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്താനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് രംഗത്ത് 28 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള വിജയ് ആനന്ദ് 2023ലാണ് സിറ്റി യൂണിയൻ ബാങ്കിൽ എക്‌സിക്യുട്ടീവ് പ്രസിഡന്റായി നിയമിതനായത്. 2024-ൽ എക്‌സിക്യുട്ടീവ് ഡയറക്ടറായി.