സർക്കാർ വിരുദ്ധ വികാരമില്ലെന്ന് വ്യക്തം: എം.വി ഗോവിന്ദൻ

Friday 01 May 2026 1:03 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽ.ഡി.എഫിന് നല്ല സാദ്ധ്യത ഉറപ്പിക്കുന്ന സർവെ ഫലമാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി തന്നെയെന്നാണ് സർവെയിൽ വ്യക്തമാവുന്നത്. എൽ.ഡി.എഫിന്റെ സാദ്ധ്യതയിൽ ഒരു ആശങ്കയുമില്ല. ഒരു സീറ്ര് പോലും ബി.ജെ.പിക്ക് കിട്ടില്ല. 14 സീറ്റുകൾ വരെയാണ് ബി.ജെ.പിക്ക് ചില സർവെകൾ പ്രവചിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ വിവരശേഖരണമെന്ന് വ്യക്തമാവുന്നില്ല.

കേരളത്തിൽ ഇടത് മുന്നണി അധികാരത്തിൽ വരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഫലങ്ങളാണ് വന്നിരിക്കുന്നത്. 60 മുതൽ 69 വരെ സീറ്റുകളാണ് കാണിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്താണ് ഇത്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും.

എ​ക്സി​റ്റ് ​പോ​ളു​ക​ൾ​ ​ശ​രി​യാ​ക​ണ​മെ​ന്നി​ല്ല​ ​:​ ​വാ​സ​വൻ

കോ​ട്ട​യം​ ​:​ ​എ​ക്സി​റ്റ് ​പോ​ളു​ക​ൾ​ ​ശ​രി​യാ​ക​ണ​മെ​ന്നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​പ​ല​പ്പോ​ഴും​ ​ഇ​തി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.​ ​എ​ക്സി​റ്റ് ​പോ​ൾ​ ​ശ​രി​യാ​യി​രു​ന്നെ​ങ്കി​ൽ​ ​പ​ല​ ​എ​ൽ.​ഡി.​എ​ഫ് ​എം.​എ​ൽ.​എ​മാ​രും​ ​വി​ജ​യി​ക്കി​ല്ലാ​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ ​ക​സേ​ര​യ്ക്കാ​യി​ ​ക​ടി​പി​ടി​ ​ന​ട​ത്തു​ക​യാ​ണ് ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ.​ ​വോ​ട്ട് ​ചെ​യ്ത​ത് ​അ​ബ​ദ്ധ​മാ​യി​ ​പോ​യോ​ ​എ​ന്ന് ​പ​ല​ ​ആ​ളു​ക​ളും​ ​പ​റ​യു​ന്നു.​ ​ച​ക്ര​വ​ർ​ത്തി​യാ​കു​ന്ന​ത് ​ആ​ർ​ക്കും​ ​സ്വ​പ്നം​ ​കാ​ണാം.​ ​അ​വ​ർ​ ​അ​ത് ​ക​ണ്ടോ​ട്ടെ.​ ​പാ​ലാ​യി​ല​ട​ക്കം​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​വ​ലി​യ​ ​മു​ന്നേ​റ്റം​ ​ഉ​ണ്ടാ​ക്കും.