അൻവറിന്റെ വെല്ലുവിളി ബേപ്പൂരിൽ റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും
Friday 01 May 2026 12:09 AM IST
ഫറോക്ക് (കോഴിക്കോട്): തിരഞ്ഞെടുപ്പ് വിജയ പ്രതീക്ഷയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് യു.ഡി.എഫ് ബേപ്പൂർ മണ്ഡലം സ്ഥാനാർത്ഥി പി.വി. അൻവർ. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കമ്മലിട്ട് നടക്കാൻ തയ്യാറാണെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിയാസ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്നും ചോദിച്ചു.
റിയാസ് അവകാശപ്പെടുന്നത് പോലെ 82,000 വോട്ടൊന്നും ബേപ്പൂരിൽ കിട്ടാൻ പോകുന്നില്ല. 65,000 വോട്ടിന് മുകളിൽ അദ്ദേഹം കടക്കില്ല. ബേപ്പൂരിൽ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഞാൻ ജയിക്കും. യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അൻവർ പറഞ്ഞു.