കോട്ടാങ്ങലിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
Friday 01 May 2026 3:14 AM IST
മല്ലപ്പള്ളി : തെരുവുനായുടെ ആക്രമണത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ ഊട്ടുകുളത്ത് മൂന്ന് പേർക്ക് പരിക്കേറ്റു. തോണിയാംകുഴിയിൽ രാജൻ (57) ഇരപ്പുക്കുഴി കെ.കെ റോയ് (40), എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 5.30നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നിരുന്ന കുടപ്പനയ്ക്കൽ നസിഫുദ്ദീന്റെ മകൻ രണ്ടര വയസുകാരൻ അമാൻ മുഹമ്മദിനെയും നായ ആക്രമിച്ചു. കുട്ടിക്ക് നെറ്റിയിലാണ് പരിക്ക്. രാജൻ റാന്നി താലൂക്ക് ആശുപത്രിയിലും, റോയി, അമാനും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഐ.സി.എച്ചിലും ചികിത്സ തേടി.