എൽ.ഡി.എഫ് പന്തലിൽ യു.ഡി.എഫ് സത്യപ്രതിജ്ഞ ചെയ്യും: ഹസൻ

Friday 01 May 2026 12:26 AM IST

തിരുവനന്തപുരം: എൽ.ഡി.എഫ് സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന പന്തലിൽ യു.ഡി.എഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് എം.വി.ഗോവിന്ദനും പിണറായി വിജയനും വിശ്വസിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ യു.ഡി.എഫിനു അനുകൂലമാണ്. തുടക്കം മുതൽ കോൺഗ്രസ് ഇതു പറയുന്നതാണ്. എൽ.ഡി.എഫിനെ താഴെയിറക്കാൻ ജനം വോട്ടുചെയ്തു. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച നടക്കുന്നില്ല. ഇതെല്ലാം മാദ്ധ്യമ സൃഷ്ടികൾ മാത്രമാണ്. ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞാൽ ഹൈക്കമാൻഡാണ് ഇക്കാര്യം തീരുമാനിക്കുന്നത്. ലീഗിന്റെ പിന്തുണ വി.ഡി.സതീശനാണല്ലോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു, അതു ലീഗിനോട് തന്നെ ചോദിക്കണമെന്നായിരുന്നു ഹസന്റെ മറുപടി.