അങ്കണവാടി ഹെൽപ്പർക്ക് നാടിന്റെ യാത്ര അയപ്പ്

Friday 01 May 2026 12:48 AM IST
കല്ലേലിഭാഗം 112-ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിരമിച്ച ഹെൽപ്പർ ജെ. ലീലാമ്മയുടെ യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: പഞ്ചായത്തിലെ കല്ലേലിഭാഗം112-ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിരമിച്ച ഹെൽപ്പർ ജെ. ലീലാമ്മയ്ക്ക് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്നേഹനിർഭരമായ യാത്ര അയപ്പ് നൽകി. കഴിഞ്ഞ രണ്ടു ദശാബ്‌ദമായി ലീലാമ്മ ഇവിടെ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അങ്കണവാടിയിൽ നടന്ന യാത്ര അയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മധുസൂദനൻ പിള്ള അദ്ധ്യക്ഷനായി. ഐ.സി.ഡി.എസ് ഓഫീസർ സഫിയ, സൂപ്പർവൈസർ സിന്ധു, ഷാജു, മുൻ വാർഡ് അംഗം ഉഷാകുമാരി എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ തൊടിയൂർ തന്റെ മായുന്ന കാഴ്ചകൾ എന്ന പുസ്തകം ലീലാമ്മയ്ക്ക് ഉപഹാരമായി നൽകി. ലീലമ്മ മറുപടി പറഞ്ഞു. അങ്കണവാടി വർക്കർ സന്ധ്യാ ബിന്ദു സ്വാഗതം പറഞ്ഞു.