പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ: നിർദ്ദേശവുമായി കേന്ദ്രം
Friday 01 May 2026 12:52 AM IST
ന്യൂഡൽഹി: പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്താൻ നിർദ്ദേശവുമായി കേന്ദ്രസർക്കാരിന്റെ കരടു വിജ്ഞാപനം. 85% എഥനോളിന്റെയും 15% പെട്രോളിന്റെയും മിശ്രിതമായ ഇ -85, 100% എഥനോൾ അടങ്ങിയ ഇ-100 ഇന്ധനം എന്നിവ വിപണിയിലെത്തിക്കാനാണ് ശ്രമം. ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും, പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുമാണെന്ന് കേന്ദ്രം പറയുന്നു. മോട്ടോർ വാഹന നിയമത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതി കൊണ്ടുവരുന്നത്. ജനങ്ങൾക്കും വിദഗ്ദ്ധർക്കും അടക്കം ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാം. അതിനു ശേഷമെ അന്തിമ വിജ്ഞാപനം ഇറക്കുകയുള്ളു. 2025 ഏപ്രിലിൽ 20% എഥനോൾ പെട്രോളിൽ കലർത്തുന്നത് (ഇ20) രാജ്യത്ത് പ്രാബല്യത്തിൽ വന്നിരുന്നു.