അഡ്വ. വി.കെ. പ്രസാദ് അനുസ്മരണം
Friday 01 May 2026 12:10 AM IST
കൊല്ലം: ജെ.എസ്.എസ് സംസ്ഥാന സെന്റർ അംഗം അഡ്വ.വി.കെ. പ്രസാദിന്റെ (ഇടയ്ക്കാട്) നിര്യാണത്തിൽ കൊല്ലം ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സഞ്ജീവ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് ജനറൽ സെക്രട്ടറി എ.എൻ.രാജൻ ബാബു, യു.ഡി.എഫ്.നിയോജകമണ്ഡലം ചെയർമാൻ സുഭാഷ്, സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയംഗം ബി.ഗോപൻ, ശാസ്താംകോട്ട ബാർ അസോസിയേഷൻ സെക്രട്ടറി സിനി, മിൽമ മുൻ ചെയർമാൻ കല്ലട രമേശ്, ഗോപകുമാർ, മനു, സ്റ്റാൻലി, ആർ. പൊന്നപ്പൻ, ജെ.എസ്.എസ്. സംസ്ഥാന സെക്രട്ടറിമാരായ വി.എച്ച്. സത്ജി, കാട്ടുകുളം സലിം, ജില്ലാ ഭാരവാഹികളായ എല്ലയ്യത്തു ചന്ദ്രൻ, സുനിൽ ദത്ത്, ഹരി പട്ടാഴി, എൻ.ബഹുലേയൻ, നീലികുളം ഷിബു, വേലായുധൻ, എലിസബത്ത്, തുളസി, സന്തോഷ് എന്നിവർ സംസാരിച്ചു.