അഡ്വ. വി​.കെ. പ്രസാദ് അനുസ്മരണം

Friday 01 May 2026 12:10 AM IST
അനുശോചന യോഗം നടത്തി

കൊല്ലം: ജെ.എസ്.എസ് സംസ്ഥാന സെന്റർ അംഗം അഡ്വ.വി.കെ. പ്രസാദി​ന്റെ (ഇടയ്ക്കാട്) നിര്യാണത്തിൽ കൊല്ലം ജില്ലാ കമ്മിറ്റി അനുശോചി​ച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സഞ്ജീവ് സോമരാജൻ അദ്ധ്യക്ഷത വഹി​ച്ചു. ജെ.​എ​സ്.​എസ് ജനറൽ സെക്രട്ടറി എ.എൻ.രാജൻ ബാബു, യു.ഡി.എഫ്.നിയോജകമണ്ഡലം ചെയർമാൻ സുഭാഷ്, സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയംഗം ബി.ഗോപൻ, ശാസ്താംകോട്ട ബാർ അസോസിയേഷൻ സെക്രട്ടറി സിനി, മിൽമ മുൻ ചെയർമാൻ കല്ലട രമേശ്, ഗോപകുമാർ, മനു, സ്റ്റാൻലി, ആർ. പൊന്നപ്പൻ, ജെ.​എ​സ്.​എ​സ്. സംസ്ഥാന സെക്രട്ടറിമാരായ വി​.എച്ച്. സത്‌ജി, കാട്ടുകുളം സലിം, ജില്ലാ ഭാരവാഹികളായ എല്ലയ്യത്തു ചന്ദ്രൻ, സുനിൽ ദത്ത്, ഹരി പട്ടാഴി, എൻ.ബഹുലേയൻ, നീലികുളം ഷിബു, വേലായുധൻ, എലിസബത്ത്, തുളസി, സന്തോഷ് എന്നിവർ സംസാരിച്ചു.