പോപ്പുലർ ഫൈനാൻസ് ഉടമയുടെ ജാമ്യം റദ്ദാക്കിയില്ല
Friday 01 May 2026 12:17 AM IST
ന്യൂഡൽഹി: 2000 കോടിയിൽപ്പരം രൂപയുടെ നിക്ഷേപത്തട്ടിപ്പുക്കേസിൽ പോപ്പുലർ ഫൈനാൻസ് ഉടമ തോമസ് ഡാനിയേലിന് സുപ്രീംകോടതിയിൽ ആശ്വാസം. 2023 സെപ്‌തംബറിൽ കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹർജി തള്ളി. പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അതു റദ്ദാക്കാൻ കേരള ഹൈക്കോടതിയെ തന്നെ ഇ.ഡിക്ക് സമീപിക്കാവുന്നതാണെന്നും വ്യക്തത വരുത്തി. 2020 ആഗസ്റ്റ് 29നായിരുന്നു അറസ്റ്റ്.