റവന്യൂ ജുഡിഷ്യൽ സർവീസ്: ഹർജിയിൽ നോട്ടീസ്

Friday 01 May 2026 12:25 AM IST

ന്യൂഡൽഹി: റവന്യൂ ജുഡിഷ്യൽ സർവീസ് രൂപീകരിക്കണമെന്ന പൊതുതാത്പര്യഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്തെ 66% സിവിൽ കേസുകളും സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ടതാണ്. നിയമവിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാത്ത ഉദ്യോഗസ്ഥരാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. ഇതുകാരണം തെറ്രായ തീരുമാനങ്ങൾ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നു. ഈസാഹചര്യം മാറാൻ നിയമബിരുദം നേടിയവരുടെ പ്രത്യേക സ‌ർവീസ് രൂപീകരിക്കണമെന്ന് അഡ്വ. അശ്വനി ദുബെ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.