ജി.എസ്.ടി വെർഷൻ 2.0 ദേശീയ സെമിനാർ ഇന്ന്

Friday 01 May 2026 12:36 AM IST

തിരുവനന്തപുരം : ഡോ.സാക് ടാക്സ് കൺസൾട്ടൻസിയും ദ ലാ ട്രസ്റ്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടപ്പിക്കുന്ന ജി.എസ്.ടിയെക്കുറിച്ചുള്ള ദേശീയ സെമിനാർ ഇന്ന് രാവിലെ 10.30ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ കേരള ഹൈക്കോടതി ജഡ്ജി വി.എം ശ്യാംകുമാർ ഉദ്ഘാടനം ചെയ്യും. ലാ ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.സന്തോഷ് കു മാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സ്റ്റേറ്റ് ജി.എസ്.ടി അഡിഷണൽ കമ്മിഷണർ ഡോ.എ.സറഫ് കൽപ്പാളയം, ജമ്മു ക്ളസ്റ്റർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.എസ് ചന്ദ്രശേഖർ,മലബാർ ഗോൾഡ് ചെയർമാൻ അഹമ്മദ് എം.പി,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് രാജു അപ്സര,ഐ.സി.എ.ഐ മുൻ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ,ഡോ. കെ.പി.വി രമണകുമാർ ,എ.എ റഷീദ്, ജൻസ റഷീദ്, അനസ് എം.കെ,എ.ഷാജഹാൻ എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന പാനൽ ഡിസ്കഷനിൽ എസ്.സുരേഷ്,എസ്.അശോകനാരായണൻ, കിരൺലാൽ പി.എസ്,സഞ്ജയ് കുമാർ ഡാഷ് , ഡോ.തോമസ് ജോസഫ് തൂങ്കുഴി​,സാക്ഷി​ ഒയേ,സി​.എ അനി​ത എന്നിവർ പങ്കെടുക്കും.