മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജി മാറ്റി

Friday 01 May 2026 12:51 AM IST

തിരുവനന്തപുരം : കൊല്ലം സ്വദേശി യുവതിയെ പീഡിപ്പിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. മേയ് 14 ന് വാദം കേൾക്കും. ഹർജിയിൽ പ്രതിഭാഗത്തിന് തർക്കം സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപെട്ടതാണ് ഹർജി മാറ്റാൻ ഇടയാക്കിയത്. ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മൂന്ന് റ്റാനിയ മറിയം ജോസ് ആണ് ഹർജി പരിഗണിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് സോഷ്യൽ മീഡിയൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്റെ അറിവോടെയാണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് എസ്.ഐ.ടിയുടെ വാദം. ഇത് രണ്ടാം തവണയാണ് സമാന രീതിയിലുള്ള ഹർജി നൽകിയത്. ആദ്യ ഹർജി നേരത്തെ തള്ളിയിരുന്നു. 2023ൽ ഒരു ഹോംസ്‌റ്റേയിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.