സ്കൂട്ടറിലിടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
Saturday 02 May 2026 12:10 AM IST
തിരുവനന്തപുരം : നെടുമങ്ങാട് ആനാട് സ്കൂട്ടറിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്. വൈകിട്ട് ആറരയ്ക്കാണ് അപകടം ഉണ്ടായത്. വിനയകുമാർ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ പിറകിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ വിനയകുമാറിന്റെ ദേഹത്ത് കൂടെ കാർ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.