പാമ്പ് വേലായുധന്റെ ഇരുപത്തിയാറാമത് ഓർമ്മ ദിനം; പന്തളം ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു

Saturday 02 May 2026 1:42 PM IST

തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തന്‍ ആയ പാമ്പുപിടുത്തക്കാരനും സർപ്പയജ്ഞക്കാരനും ആയിരുന്ന പാമ്പ് വേലായുധന്റെ ഇരുപത്തിയാറാമത് ഓർമ്മ ദിനം മേയ് ഒന്നിന് കൊല്ലം കല്ലുവാതില്‍ക്കല്‍ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തില്‍ വച്ചു നടന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പന്തളം ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പാമ്പ് വേലായുധന്‍ ട്രസ്റ്റ് ഈ വര്‍ഷത്തെ മികച്ച പരിസ്ഥിതി സൗഹാര്‍ദ പരിപാടി ആയി തിരഞ്ഞെടുത്ത കൗമുദി ടിവിയിലെ സ്‌നേക്ക് മാസ്റ്ററിനുവേണ്ടി പരിപാടിയുടെ അവതാരകന്‍ ആയ സ്‌നേക്ക് മാസ്റ്റര്‍ വാവാ സരേഷിനും പരിപാടിയുടെ പ്രൊഡ്യൂസര്‍ കിഷോര്‍ കരമനക്കും സീനിയര്‍ ക്യാമറാമാന്‍ മഹേഷ് എക്കും ഗായകന്‍ പന്തളം ബാലന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ചടങ്ങില്‍ പാമ്പ് വേലായുധന്റെ മകളും, കേരളത്തിലെ ആദ്യ പാമ്പ് സംരക്ഷകയും ആയ സംഗീത ജിതേഷ് , ഭാര്യ സരോജനി വേലായുധന്‍, സാമൂഹിക പ്രവര്‍ത്തകന്‍ മഠത്തില്‍ അബ്ദുള്‍ അസീസ്, സമുദ്ര തീരം മതേതര വയോജന കേന്ദ്രത്തിന്റെ അമരക്കാരന്‍ റൂബിന്‍ സിംഗ്, പാമ്പ് വേലായുധന്‍ ട്രസ്റ്റിലെ അംഗങ്ങളും പല ജില്ലകളില്‍ നിന്ന് എത്തിയ പാമ്പ് സംരക്ഷകരും ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു.