കുടുംബസംഗമവും മേയ് ദിന റാലിയും
Sunday 03 May 2026 12:01 AM IST
വൈക്കം:അസോസിയേൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള വൈക്കം യൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും മേയ്ദിന റാലിയും നടത്തി. കുടുംബസംഗമം സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ആർ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി പി.എൽ.ജോസ്‌മോൻ മുഖ്യ പ്രഭാഷണം നടത്തി. 'സംഘടന ഇന്ന് ' വിഷയം ജില്ലാ പ്രസിഡന്റ് എ.ആർ.രാജൻ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി കെ.പി.എൻ.സുരേഷ് ബാബു വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജില്ലാ ട്രഷറർ പി.ജി.ഗിരീഷ് ഐ.ഡി കാർഡുകൾ വിതരണം ചെയ്തു. സി.ബിജീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.