നാഷണൽ സെമിനാർ
Sunday 03 May 2026 12:01 AM IST
മണർകാട് : സെന്റ് മേരിസ് കോളേജ് പോസ്റ്റ് ഗ്രാജ്വേറ്റ് ആന്റ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഹിസ്റ്ററി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്രരീതിശാസ്ത്രം, സാമ്പ്രദായങ്ങളും വ്യതിയാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നാഷണൽ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല മുൻ പ്രൊഫ.ആദിത്യ മുഖർജി , പ്രൊഫ.മൃദുല മുഖർജി എന്നിവർ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. പരിപാടിയിൽ പ്രിൻസിപ്പൽ സനീജു എം.സാലു, ചരിത്രം വിഭാഗം മേധാവി ലെഫ്.ഡോ.സി.മൊയ്തീൻ, ഡോ.സെബാസ്റ്റ്യൻ ജോസഫ് , ജിജി ജോസഫ് , ഒ,വി ഷൈൻ എന്നിവർ പങ്കെടുത്തു.