ജില്ലാ വാർഷിക സമ്മേളനം
Sunday 03 May 2026 12:02 AM IST
കോട്ടയം : കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ വാർഷിക സമ്മേളനം അർബൻ ബാങ്ക് ഹാളിൽ നടന്നു. ജനറൽ സെക്രട്ടറി അഡ്വ.പി. എ മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ പീതാംബരൻ റിപ്പോർട്ടും, ട്രഷറർ കെ.കെ ശിവൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ.ശ്രീകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി എ.വി ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. ടി.എൻ ജോഷി സ്വാഗതവും, പി.കെ ശാന്തകുമാർ നന്ദിയു പറഞ്ഞു. സി.ജെ ജോസഫ് (പ്രസിഡന്റ് ), എം.കെ പീതാംബരൻ (സെക്രട്ടറി), പി.കെ ശാന്തകുമാർ (ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.