ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം
Sunday 03 May 2026 3:31 AM IST
പോത്തൻകോട്: രാജ്യത്തെ മികച്ച നഴ്‌സുമാർക്കായി കേന്ദ്ര സർക്കാർ നൽകുന്ന ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിന് തിരുവനന്തപുരം പാങ്ങപ്പാറ ഐ.എഫ്.എച്ച്.സിയിലെ സീനിയർ നഴ്സിംഗ് ഓഫീസറും പോത്തൻകോട് നേതാജിപുരം സ്വദേശിയുമായ മഞ്ജുമോൾ.വി.എസ് അർഹയായി.അന്താരാഷ്ട്ര നഴ്സസ് ദിനമായ 12ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് വി.എസ് പുരസ്കാരം ഏറ്റുവാങ്ങും.