രാഷ്ട്രീയ യുവജനതാ ദൾ കൺവെൻഷൻ
Sunday 03 May 2026 12:07 AM IST
പാനൂർ: എക്സിറ്റ് പോളുകളിൽ എൽ.ഡി.എഫിന് ഭയമില്ലെന്നും ഇടതുമുന്നണി അധികാരത്തിൽ തിരിച്ചുവരുമെന്നും ആർ.ജെ.ഡി നാഷണൽ കമ്മിറ്റിയംഗം കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു. രാഷ്ട്രീയ യുവജനതാദൾ കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ പി.ആർ മന്ദിരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സായന്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ജയപ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, യുവജനതാദൾ സംസ്ഥാന ട്രഷറർ കെ. സിനി പ്രസംഗിച്ചു. ഭാരവാഹികൾ: വി.പി. യദുകൃഷ്ണ (പ്രസിഡന്റ്), അഡ്വ. പോൾ ജോയിസ്, കെ.പി ഷിജിന (വൈസ് പ്രസിഡന്റ്), അഡ്വ. സി.കെ മുഷറഫ് (ജനറൽ സെക്രട്ടറി), റിജേഷ് കണ്ണൂർ, പ്രകാശൻ കെ. കല്യാശ്ശേരി (സെക്രട്ടറി), അക്ഷയ് കെ. തലശ്ശേരി (ട്രഷറർ).