ബെഫി മേയ് ദിനം

Sunday 03 May 2026 1:34 AM IST

തിരുവനന്തപുരം: സാർവ ദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി.വി.ജോസ് പതാക ഉയർത്തി.യോഗത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്.അനിൽ മേയ്ദിന സന്ദേശം നൽകി.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ,ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ,ജില്ലാസെക്രട്ടറി എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു.വൈകിട്ട് നടന്ന ട്രേഡ് യൂണിയൻ റാലിയിലും ജീവനക്കാർ പങ്കെടുത്തു.