ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
Sunday 03 May 2026 1:08 AM IST
തിരുവനന്തപുരം: എം.ജി കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.അഭിമുഖം നടക്കുന്ന ദിവസങ്ങൾ - 11ന് രാവിലെ 9ന് ഫിസിക്സ്,10ന് ഇംഗ്ലീഷ്,11ന് സ്റ്റാറ്റിസ്റ്റിക്‌സ് ഉച്ചയ്ക്ക് 12ന് മാത്തമാറ്റിക്സ്,12ന് രാവിലെ 9ന് സുവോളജി,10ന് ഹിന്ദി,11ന് സംസ്‌കൃതം,ഉച്ചയ്ക്ക് 12ന് കെമിസ്ട്രി,13ന് രാവിലെ 9ന് സോഷ്യോളജി,10ന് ബോട്ടണി 11ന് റഷ്യൻ ഉച്ചയ്ക്ക് 12ന് മലയാളം,1ന് പൊളിറ്റിക്കൽ സയൻസ്.ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.